ദേശീയ അവാർഡ് നേടിയ താരങ്ങൾക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ‘ദേശീയ അവാർഡ് വേദിയിൽ മലയാള സിനിമയ്ക്ക് അഭിമാനമേകിയ വിജയരാഘവനും ഉർവ്വശിക്കും ഉള്ളൊഴുക്ക്, പൂക്കാലം എന്നിവയുടെ മുഴുവൻ ടീമുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്നാണ് അദ്ദേഹം പങ്കുവെച്ചത്.
71-ാ മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പുരസ്കാരങ്ങൾ പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മലയാളത്തിന് അഭിമാനമായി ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിയായി ഉർവശിയെയും പൂക്കാലം ചിത്രത്തിലൂടെ മികച്ച സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു.
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ 2023 പുറത്തിറങ്ങിയ 332 ചിത്രങ്ങളാണ് പരിഗണിച്ചത്.. മികച്ച നടനുള്ള പുരസ്കാരം ജവാൻ എന്ന സിനിമയിലെ പ്രകടനത്തിന് ഷാരൂഖാനും, 12th ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും അർഹരായി.. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലൂടെ റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച 12th ഫെയിലാണ് മികച്ച ചലച്ചിത്രം. മലയാളത്തിന് അഭിമാനമായി ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ചസഹനടിയായും പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുത്തു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.
















