വളരെ എളുപ്പത്തിൽ സ്വാദോടെ തയ്യാറാക്കാവുന്ന ഒരു ചിക്കൻ കബ്സയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 (4-8 കഷണങ്ങളായി മുറിച്ചത്)
- വെണ്ണ – 1/4 കപ്പ്
- ഏലക്ക – 2
- കറുവപ്പട്ട – 2 ചെറിയ കഷണങ്ങൾ
- ഗ്രാമ്പൂ – 3
- കുരുമുളക് (പൊടിക്കാതെ) – 1/4 ടീസ്പൂൺ
- ഉള്ളി – 2, ചെറുതായി അരിഞ്ഞത്
- പച്ചമുളക് – 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- ചുവന്ന മുളകുപൊടി – 1 1/4 ടീസ്പൂൺ
- മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
- ഗരം മസാലപ്പൊടി – 1/2ടീസ്പൂൺ
- കുരുമുളക് പൊടി – 1 1/2 ടീസ്പൂൺ
- ഉണങ്ങിയ നാരങ്ങ – 1/2(പൊടിച്ചത്)
- തക്കാളി – 2 (അരച്ചെടുക്കുക )
- ബസ്മതി അരി – 3 കപ്പ് (അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം കളഴുക)
- കാരറ്റ് – 2,ഗ്റേറ്റ് ചെയ്തത്
- ബദാം – 3 ടേബിൾസ്പൂൺ (നീളത്തിൽ അരിഞ്ഞ് വറുത്തത്)
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – 2 ടേബിൾസ്പൂൺ
- എണ്ണ – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ആഴത്തിലുള്ള പാത്രത്തിൽ വെണ്ണ ചൂടാക്കി, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേർത്ത് ഇളക്കുക. അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് സ്വർണ്ണ നിറം വരെ വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ഉണങ്ങിയ നാരങ്ങയും ചേർത്ത് മുകളിൽ എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് തക്കാളി പ്യൂരി ചേർത്ത് തിളപ്പിക്കുക. കട്ടിയാകുമ്പോൾ, ചിക്കൻ കഷണങ്ങൾ ചേർത്ത് ഉയർന്ന ചൂടിൽ, ഇടക്കിടെ ഇളക്കി, ഏകദേശം 4-5 മിനിറ്റ് വേവിക്കുക.
ഇതിലേക്ക് 3 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക, ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് ചിക്കൻ വേവിക്കുക. ചിക്കൻ കഷണങ്ങൾ അതിൽ നിന്ന് നീക്കം ചെയ്യുക. ഒരു പാനിൽ 2-3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി, വേവിച്ച ചിക്കൻ കഷണങ്ങൾ 5-6 മിനിറ്റ് ഉയർന്ന തീയിൽ വശങ്ങൾ തിരിച്ച് വറുത്ത് മാറ്റിവെക്കുക. ചിക്കൻ വേവിച്ച ഗ്രേവിയിലേക്ക് 2 – 2 1/2കപ്പ് വെള്ളം ചേർത്ത് ഉയർന്ന തീയിൽ തിളപ്പിക്കുക. കുതിർത്ത അരിയും കാരറ്റും ഇതിലേക്ക് ചേർത്ത് ആവശ്യമെങ്കിൽ കൂടുതൽ ഉപ്പ് ചേർത്ത് തീ കുറച്ചു വേവിക്കുക. വറുത്ത ചിക്കൻ കഷ്ണങ്ങൾ, വറുത്ത ബദാം, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ 3 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കുക.
















