ചേരുവകൾ:
മുരിങ്ങയില – ഒരു കപ്പ് ചെറുതായി അരിഞ്ഞത്
മുട്ട – 4 എണ്ണം ബീറ്റ് ചെയ്‌തത്
കുരുമുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂൺ
സവാള – 2 എണ്ണം കനംകുറച്ചുകൊത്തി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം ചെറുതായി അറിഞ്ഞത്
കടുക് , വറ്റൽമുളക് , കറിവേപ്പില – താളിക്കാൻ
ഉണ്ടാക്കുന്ന വിധം:
പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് , വറ്റൽമുളക് , കറിവേപ്പില എന്നിവ ചേർത്ത് കടുക് പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് സവോളയും പച്ചമുളകും ചേർത്ത് ഒരുമിനിറ്റ് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മുരിങ്ങയില ചേർക്കുക. അതിന് ശേഷം സവാള ബ്രൗൺ നിറം ആകുമ്പോൾ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് നന്നായി ഇളക്കിയ മുട്ട ചേർത്ത് കൊടുക്കുക. മുട്ട ചേർത്ത് ഇളക്കി തോരൻ പോലെ ഉടച്ചു എടുക്കുക. മുരിങ്ങയില മുട്ടത്തോരൻ റെഡി.
















