അഭിലാഷ് പിള്ള- വിഷ്ണു ശശി ശങ്കര്‍ കൂട്ടുക്കെട്ടില്‍ മാളികപ്പുറത്തിന് ശേഷം പുറത്തുവന്ന സുമതി വളവ് തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാവുന്ന ആക്രമണങ്ങളില്‍ തിരക്കഥകൃത്തും നടനുമായ അഭിലാഷ് പിള്ള പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം സുമതി വളവ് സിനിമയുടെ റിലീസിനോടനുബന്ധിച്ച ഉണ്ടായ പ്രസ്മീറ്റിലാണ് അഭിലാഷിന്റെ പ്രതികരണം.
അഭിലാഷിന്റെ വാക്കുകള്‍…..
‘മുഖമില്ലാത്ത ഫേസ്ബുക് അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടാകുന്ന അറ്റാക്കുകള്‍ക്ക് കാരണമെന്തെന്ന് അറിയില്ല. മാളികപ്പുറത്തിന് ശേഷമാണ് ഇത്തരം സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? ഭക്തി എലെമെന്റുള്ള ഒരു സിനിമ ചെയ്തതാണോ? സുമതി വളവ് റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ അറ്റാക്കുകള്‍ ഉണ്ടാവുന്നത്. മുഖമില്ലാത്തവര്‍ പറയുന്നത് ഞങ്ങളെ ബാധിക്കില്ല. അത് മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. ഞങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരും പ്രായമായ അമ്മമാരുമുണ്ട് പ്രേക്ഷകരായിട്ട്, അതാണ് ഞങ്ങളുടെ വിജയവും. മാളികപ്പുറം ഏറ്റെടുത്ത ഞങ്ങളുടെ പ്രേക്ഷകര്‍ സുമതി വളവും ഏറ്റെടുക്കുമെന്നതില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്’.
അര്‍ജുന്‍ അശോക്, ബാലു വര്‍ഗീസ്, ശിവദ, മാളവിക മനോജ്, സൈജു കുറുപ്പ് തുടങ്ങി നാല്പതോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം രഞ്ജിന്‍ രാജാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് തമിഴിലെ ഹിറ്റ് ചിത്രം രാക്ഷസന്റെ സിനിമോട്ടോഗ്രാഫര്‍ പി വി ശങ്കറാണ്. തൊണ്ണൂറു കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സുമതി വളവ്.
















