ഓഗസ്റ്റ് 15 ന് ഇന്ത്യൻ സ്വതത്രദിനത്തോടനുബന്ധിച്ച് പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന ‘ആസാദി ഉത്സവ് – ഇന്ത്യൻ സ്വാതന്ത്ര്യദിനം’ എന്ന പരിപാടിയിൽ നടൻ കാർത്തിക് ആര്യൻ പങ്കെടുക്കുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് താരം. കാർത്തിക് ആര്യന് ഈ പരിപാടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും കാർത്തിക് ആര്യന്റെ ടീം വ്യക്തമാക്കി.
കൂടാതെ താരത്തിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയ എല്ലാ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടീം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് FWICE നടന് കത്തയക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കിടയിൽ ആദരണീയനും ആരാധകരുള്ള നടനുമായ കാർത്തിക്ക് ഇത്തരത്തിലുള്ള പരുപാടിയിൽ പങ്കെടുക്കുന്നത് ദേശീയതയെ വൃണപ്പെടുത്തും എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് ശേഷം പാകിസ്ഥാനി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും പൂർണ്ണമായും ബഹിഷ്കരിക്കാൻ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ എല്ലാ അംഗങ്ങൾക്കും FWICE നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിൽ, ഓഗസ്റ്റ് 15 ന് നടത്താനിരുന്ന ‘ആസാദി ഉത്സവ് – ഇന്ത്യൻ സ്വാതന്ത്ര്യദിനം’ എന്ന ഷൗക്കത്ത് മരേഡിയയുടെ നേതൃത്വത്തിലുള്ള പരിപാടി, പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള ‘ആഗാസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ്’ ആണ് സംഘടിപ്പിക്കാനിരുന്നത്.
STORY HIGHLIGHT: Actor kartik aaryan
















