ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രം ‘കൂലി’. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ‘മോണിക്ക’ എന്ന ഗാനം ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. കൂടാതെ പുറത്തുവന്ന ചിത്രീത്വത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കൂലി ഓഡിയോ ലോഞ്ചിലെ സൗബിന്റെ ഡാൻസ് പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ഓഡിയോ ലോഞ്ചിലാണ് ‘മോണിക്ക’ എന്ന ഗാനരംഗത്തിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് താരം വീണ്ടും ചുവടുവച്ചത്. ഓഡിയോ ലോഞ്ചിൽ നിന്നുള്ള ഡാൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമയിലെ ഡാൻസിന്റെ അതേ എനർജി നടൻ സ്റ്റേജിൽ കാഴ്ചവെച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.
View this post on Instagram
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
STORY HIGHLIGHT: soubin dance goes viral
















