ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയായിരുന്നു മികച്ചതെന്നും മന്ത്രി വി ശിവൻകുട്ടി. മികച്ച നടനുള്ള ദേശീയ അവാർഡ് നടൻ ഷാരൂഖ് ഖാന് സ്വന്തമാക്കിയതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് മന്ത്രി ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.
‘ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്?’ വി ശിവൻകുട്ടി ഫേസ് ബുക്കിൽ കുറിച്ചു. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാർഡ് ലഭിക്കാതെ പോയത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇതിനോടുള്ള മര്ശവും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
STORY HIGHLIGHT: v sivankutty
















