അര്‍ജുന്‍ അശോകനും രേവതി ശര്‍മയും നായകനും നായികയുമായെത്തുന്ന മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന ചിത്രം ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 15-നാണ് റിലീസിനൊരുങ്ങുന്നത്.
ചിത്രത്തിന്റെ സംവിധായകൻ അഖിൽ അനിൽകുമാറാണ്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ.
View this post on Instagram
അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍.
STORY HIGHLIGHT: second look poster of arjun ashokan film thalavara
















