എല്ലാ പ്രേക്ഷകരിലേക്കും എത്തുന്നതിനായി ഒടിടിയിൽ റിലീസ് ചെയ്യാതെ യൂട്യൂബിൽ റിലീസ് ചെയ്ത അമീർ ഖാൻ ചിത്രം ‘സിത്താരെ സമീൻ പർ’ കണ്ട് ആസ്വദിച്ച് കൂലി ടീം. ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിന് ശേഷം താരങ്ങൾ ഒത്തുചേർന്നപ്പോളാണ് എല്ലാവരും ചേർന്ന് ചിത്രം കണ്ടത്. ലോകേഷ്, ശ്രുതി ഹാസൻ, ഉപേന്ദ്ര, നാഗാർജുന, സൗബിൻ, അനിരുദ്ധ് രവിചന്ദ്രൻ തുടങ്ങി കൂലിയിലെ താരങ്ങളെല്ലാം ചിത്രം കാണുന്നതിനായി ഒന്നിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ലോകേഷ് സംവിധാനത്തിൽ എത്തുന്ന കൂലിയാണ് ആമിർഖാന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ആമിർ ഖാൻ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നത്.
STORY HIGHLIGHT: coolie team watched aamir khans movie
















