ദേശീയ അവാർഡ് നിർണയത്തെ ചൊല്ലി വിവാദം കനക്കുന്നു. ഇപ്പോഴിതാ നടൻ ഷാരൂഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ അതൃപ്തിയുമായി മന്ത്രി ശിവൻകുട്ടി രംഗത്ത് വന്നിരിക്കുകയാണ്.
ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ…
ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്..
എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്..
ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്?
content highlight: National Award
















