സിനിമാ കോൺക്ലേവിനെ കുറിച്ച് വാദപ്രതിവാദങ്ങൾ കനക്കുന്നതിനിടയിൽ കോൺക്ലേവിന് പിന്തുണയുമായി നടി നിഖില വിമൽ. കോൺക്ലേവ് മുന്നോട്ട് വെക്കുന്നത് പ്രതീക്ഷകളാണെന്ന് താരം പറഞ്ഞു. താൻ വർക്ക് ചെയ്ത മറ്റൊരു ഇൻഡസ്ട്രിയിലും ഇതുപോലെ കോൺക്ലേവ് നടത്തിയോ ചർച്ചകൾ ചെയ്തോ പ്രശ്നങ്ങൾ കേട്ടതായും പറഞ്ഞതായും അറിവില്ലെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.
നിഖിലയുടെ വാക്കുകൾ……..
സിനിമാ നയത്തിലെ കമ്മിറ്റിയിൽ മെമ്പർ കൂടിയാണ് ഞാൻ. മറ്റ് ഇൻഡസ്ട്രിയിൽ നിന്ന് നിർദേശങ്ങൾ വരുന്നുണ്ട്. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കപ്പെടില്ല, എങ്കിലും ചർച്ചയിലേക്ക് ആശയങ്ങൾ വരുന്നത് നല്ലതായി തോന്നി. കോൺക്ലേവിലെ ചർച്ചകളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
സിംഗിൾ വിൻഡോ സിസ്റ്റം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ലൊക്കേഷനുകളിൽ ചിത്രീകരണം നടത്താനുള്ള ബുദ്ധിമുട്ട്, ചില പണമിടപാടുകൾ ഇവയെല്ലാം പരിഹരിക്കപ്പെടും. ഒരു വെബ് സൈറ്റ് രൂപീകരിക്കാനുള്ള പദ്ധതിയുണ്ട്. മാറ്റമാണ് എല്ലാവർക്കും വേണ്ടത്, അതുണ്ടാകുമെന്നാണ് പ്രതീക്ഷ. മറ്റ് ഏതെങ്കിലും ഇൻഡസ്ട്രിയിൽ ഇതുപോലെ ചർച്ചകൾ നടത്തിയിട്ട് നമ്മുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനുമുള്ള അവസരം ഒരുക്കിയതായി എനിക്ക് അറിവില്ല.
അതുവെച്ച് നോക്കുമ്പോൾ നമ്മൾ ഇത് ചെയ്യുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. കേരളത്തിലെ സിനിമാനയം ജനാധിപത്യപരമാകും. കോൺക്ലേവ് പ്രതീക്ഷ നൽകുന്നതാണ്, നല്ല മാറ്റത്തിനുള്ള തുടക്കമാകും.
content highlight: Nikhila Vimal
















