ദേശീയ അവാർഡിനെ ചൊല്ലി വിവാദങ്ങൾ കനക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതത്തെ ചൊല്ലിയുള്ള പ്രസ്താവനകള്ഡക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുതയാണ് സംവിധായകൻ ബ്ലെസി.
ഇതു സിനിമയുടെയോ എന്റെയോ മാത്രം വിഷയമായിട്ടല്ല തോന്നുന്നതെന്നും അതുകൊണ്ടുതന്നെ ഞാന്‍ അവാർഡിന് അയച്ച ഒരു സിനിമ എനിക്ക് കിട്ടിയില്ല എന്നുള്ള രീതിയിൽ ഒരു പരാതിയും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലെസിയുടെ വാക്കുകൾ ഇങ്ങനെ……
മിനിസ്റ്റർ ശിവൻകുട്ടിയുടെ പ്രതികരണം കണ്ടു. ഒരു മന്ത്രി ആ രീതിയിൽ പ്രതികരിച്ചതിൽ വളരെ സന്തോഷമുണ്ട്. കാരണം ഇത് എന്റെ മാത്രം വിഷയം അല്ലല്ലോ എന്നുള്ള സമൂഹത്തിനോടുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ആ പ്രതികരണം. അദ്ദേഹത്തിനെ പോലെതന്നെ സമൂഹത്തിൽ നിന്ന് വളരെ വ്യത്യസ്തരായ പല ആളുകളും പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം ഇതു സിനിമയുടെയോ എന്റെയോ മാത്രം വിഷയമായിട്ടല്ല തോന്നുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ അവാർഡിന് അയച്ച ഒരു സിനിമ എനിക്ക് കിട്ടിയില്ല എന്നുള്ള രീതിയിൽ ഒരു പരാതിയും പറയാൻ ആഗ്രഹിക്കുന്നില്ല.
അതിനപ്പുറമായിട്ടുള്ള ചില വിഷമതകൾ ഉള്ളതാണ് എന്നുള്ളത് എല്ലാവർക്കും അറിയാം. അതിന്റെ പിന്നിലെ കാര്യകാരണങ്ങളൊക്കെ സമൂഹം സംസാരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
content highlight: Aadujeevitham movie
















