‘വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ വേദനിക്കേണ്ടി വരും’ സിനിമ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് – സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വേദിയില്‍ വച്ച് തന്നെ മറുപടി നല്‍കിയതിന് കാരണം മാധ്യമങ്ങളോട് വിശദീകരിച്ച് സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്ത്.
പുഷ്പവതിയുടെ പ്രതികരണം ഇങ്ങനെ…….
‘എന്റെ ആത്മസഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാനത് പറഞ്ഞത്. അവരാണ് അതുകൊണ്ട് വിഷമിക്കുന്നതും. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നൊരിടത്ത് നിന്ന് അദ്ദേഹം അത് പറഞ്ഞു, മാധ്യമങ്ങളിലൂടെ അത് എല്ലാവരിലേക്കും എത്തി. അതുകൊണ്ട് തന്നെ തീര്‍ച്ചയായും പൊതുസമൂഹത്തില്‍ നിന്ന് അതിനെതിരെ പരാതി ഉയരും.
‘അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചിട്ടല്ല ആ സമയത്ത് ഞാന്‍ പ്രതികരണം നടത്തിയത്. എന്റെ നീതി ബോധത്തെ തൃപ്ത്തിപ്പെടുത്തിക്കൊണ്ട് മാത്രമെ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. ഞാന്‍ എന്റെ നീതി ബോധത്തെ മാത്രം മുന്ഡ നിര്‍ത്തി ജീവിക്കുന്ന സ്ത്രീയാണ്. ഇതിലൂടെ എനിക്കുണ്ടാകുന്ന ലാഭമോ, നഷ്ടമോ എന്റെ വിഷയമല്ല. ആ സാഹചര്യത്തില്‍ എനിക്ക് പ്രതികരിക്കാന്‍ തോന്നി, അത് ചെയ്തു’.
















