വിവാദ പരാമർശത്തിൽ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ. സര്‍ക്കാര്‍ സഹായത്തോടെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആ ഉദ്ദേശത്തോടെ ആയിരിക്കില്ലെന്നും .സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്നു കൊല്ലത്തെ ഒരു ക്ലാസ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കപ്പാസിറ്റി ഉള്ളവര്‍ ചെയ്യട്ടെ അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ല.
നല്ല ചെറുപ്പക്കാര്‍ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും മുകേഷ് പറഞ്ഞു.
content highlight: M Mukesh MLA
















