കഴിഞ്ഞ ദിവസമാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അതിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ഷാരൂഖ് ഖാന് സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം അഭിനന്ദന പ്രവാഹമാണ്. ബോളിവുഡിൽ നിന്നും മലയാളത്തിൽ നിന്നും ഉൾപ്പടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാക്കുന്നത്.
‘ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു. കൂടാതെ, കേരളത്തിലെ പ്രതിഭകളായ ‘ഉള്ളൊഴുക്ക്’, ‘പൂക്കാലം’ എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.’ മോഹൻലാൽ എക്സിൽ കുറിച്ചു. ഇതിന് മറുപടിയായി ‘നന്ദി മോഹൻലാൽ സാർ… നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’ എന്നായിരുന്നു ഷാരൂഖിന്റെ പ്രാത്ഥികരണം.
‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്.
STORY HIGHLIGHT: Shah rukh khan responds to mohanlals compliment
















