പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോര്‍ഗിനി കാറിന് ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ചു. ബെംഗളൂരു നഗരത്തിലാണ് സംഭവം. കന്നഡയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റെ കാറിനാണ് തീ പിടിച്ചത്. കാറിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
View this post on Instagram
വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്ന് തീ ഉയരുന്നതും ആളുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉടന്‍ തീയണക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാറിന് കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി.
STORY HIGHLIGH: influencers lamborghini catches fire
















