നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് ‘എം.ജി. 24 ‘എന്ന തമിഴ് ചിത്രം. ജയപാല്‍ സ്വാമിനാഥന് നിര്‍മ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകന് ഫയര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, കേരളത്തിലും, തമിഴ്നാട്ടിലും, മറ്റ് ഭാഷകളിലുമായി ഉടന്‍ റിലീസ് ചെയ്യും.
എം.ജി.ആറിന്റെ വലിയൊരു ആരാധകനായ നിര്‍മ്മാതാവ്, ജയപാല്‍ സ്വാമിനാഥന്, ചിത്രത്തിന്റെ പൂജയും, ചിത്രീകരണത്തിന്റെ ആരംഭവും, എം.ജി.ആറിന്റെ കൊല്ലങ്കോട് വടവന്നൂരുള്ള അമ്മ വീട്ടില്‍ വെച്ചാണ് നടത്തിയത്.ജയപാല്‍ സ്വാമിനാഥന്റെ വലിയൊരു സ്വപ്നമാണ് അതിലൂടെ സഫലീകരിച്ചത്.ചിത്രത്തിന് ‘എം.ജി 24 ‘എന്ന് പേരിടാനും കാരണം ഇതൊക്കെ തന്നെ.
നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കുറച്ചു കാലങ്ങള്‍ക്ക് ശേഷം, സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നു. കാമുകി വിട്ടുപിരിഞ്ഞതിനാല്‍ ,ഇവരില്‍ ഒരാള്‍ വളരെ ദുഃഖിതനായിരുന്നു. തന്റെ ദു:ഖത്തിന് കാരണം അവന് തുറന്നു പറഞ്ഞു. ബിസ്സിനസ്സുകാരനായ ഒരു സുഹൃത്ത്, എല്ലാ ദു:ഖവും അവസാനിപ്പിക്കാനായി, കോങ്ങാട് പട്ടണത്തിലേക്ക് തന്റെ കൂടെ യാത്ര ചെയ്യാന്‍ എല്ലാവരെയും ക്ഷണിച്ചു. അങ്ങനെ അവര്‍, കോങ്ങാട് പട്ടണത്തിലെ മന്നന് ഗോമാന്‍ 24 (എം.ജി 24) ന്റെ വീട്ടിലെത്തി. നിഗൂഡതകളുടെ ഒരു അദ്ഭുതലോകമായിരുന്നു, അവിടെ അവര്‍ക്കു മുമ്പില്‍ തുറന്നത്.വിസ്മയിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ ഒരു അദ്ഭുതലോകം. അവിടെ അവര്‍ പുതിയ മനുഷ്യരായി!
തമിഴില്‍, വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന’ എം.ജി. 24,’ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം കാഴ്ചവെക്കും. പ്രണവ് മോഹനന്, ജസ്റ്റീന്‍ വിജയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജെ.ആര്.സിനി വേര്‍സിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രന് അവതരിപ്പിക്കുന്ന ‘എം.ജി. 24’ എന്ന ചിത്രം, ജയപാല്‍ സ്വാമിനാഥന് നിര്‍മ്മിക്കുന്നു. രചന, സംവിധാനം -ഫയര്‍ കാര്‍ത്തിക് ,ക്യാമറ – ബി.ബാലാജി, നവീന്‍കുമാര്‍, എഡിറ്റര്‍ -നവീന്‍കുമാര്‍, ഗാനരചന – പ്രീയന്, പിതാന് വെങ്കിട്ടരാജ്, ശിവന്, സംഗീതം – സദാശിവ ജയരാമന്, ആലാപനം – ശെന്തില്‍ ദാസ് വേലായുധന്, വള്ളവന്‍ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാര്‍, മോഹിത ബാലമുരുകന്, ആര്‍ട്ട് – നട രാജ്, വി എഫ് എക്സ്- വി.ധനശേഖര്‍, കോറിയോഗ്രാഫര്‍ – അര്‍ജുന്‍കാര്‍ത്തിക് ,സംഘട്ടനം -ഫയര്‍ കാര്‍ത്തിക് ,പ്രവീണ്‍, രഞ്ജിത്ത്, സൗണ്ട് ഡിസൈന്‍ – ഗോഡ് വിന്, പി.ആര്.ഒ- അയ്മനം സാജന്
പ്രണവ് മോഹനന്, ജസ്റ്റിന് വിജയ്, സ്വേത നടരാജ്, എം.ധനലക്ഷ്മി, ജയശ്രീ, ആട്ടോ ചന്ദ്രന്, അബ്ദുള്‍ ബസീദ്, പിമ്മി, പ്രഭാകരന് നാഗരാജന്, അര്‍ജുന്‍കാര്‍ത്തിക് ,ഡോ.കെ.രാജേന്ദ്രന്, ജയപാല്‍ എസ്, യുവരാജ് എന്നിവര്‍ അഭിനയിക്കുന്നു.
















