2025 ലേക്കുള്ള ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാത്രി 11 മണിക്ക് അവസാനിക്കും. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതെ പോയ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സ്ട്രീം അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മറ്റ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർക്കെല്ലാം മൊത്തത്തില്‍ 50% മാര്‍ക്കും ഇംഗ്ലീഷിന് 50% മാര്‍ക്കും നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
STORY HIGHLIGHT: indian air force 2025 agniveer vayu recruitment
















