രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചയ്യുന്ന സിനിമയാണ് ‘കൂലി’. കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താര സമ്പന്നമായ വേദിയില്‍ വെച്ചായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്. വേദിയില്‍ നിന്നുള്ള രജനികാന്തിന്റെ പ്രസംഗം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നാഗാര്‍ജുനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രജനികാന്തിന്റ വാക്കുകള്‍…..
‘നാഗാര്‍ജുന ഈ സിനിമയിലെ വില്ലന്‍ വേഷം ചെയ്യാമെന്ന് സമ്മതിച്ചപ്പോള്‍ എന്റെ മനസില്‍ വന്നത് വെങ്കട് പ്രഭു അജിത്തിന് വേണ്ടി എഴുതിയ ഒരു ഡയലോഗാണ്. മങ്കാത്ത സിനിമ എല്ലാവരും കണ്ടിട്ടുണ്ടാകും. അതില്‍ അജിത്തിന്റെ ക്യാരക്ടര്‍ പറയുന്നുണ്ട് ‘ഞാനും എത്ര നാളാണെന്ന് വെച്ചാണ് നല്ലവനായി അഭിനയിക്കുന്നത്’ എന്ന്. ഈ സിനിമയിലെ ക്യാരക്ടര്‍ അതിനും മേലെയാണ്.
ഷൂട്ട് തുടങ്ങി ഒരുമാസം കഴിഞ്ഞു. ‘ഈ സിനിമയില്‍ ഒരു കാമിയോ റോള്‍ ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹം ഈ സിനിമയിലേക്ക് വരുമോ എന്നറിയില്ല, സാര്‍ വിളിച്ചാല്‍ മാത്രം അദ്ദേഹം വരും’ എന്ന് ലോകേഷ് പറഞ്ഞു. എനിക്ക് പെട്ടെന്ന് സംശയമായി. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് ചിന്തിച്ചു. ഇനി കമല്‍ ഹാസനാണോ? അയാളുടെ ഫാന്‍ബോയ്യാണ് ഇദ്ദേഹം. വിക്രം എന്ന സിനിമ ഇവര്‍ ചെയ്തതാണ്. കമലിനെയാണോ ഉദ്ദേശിച്ചതെന്ന് ആദ്യം ചിന്തിച്ചു.
















