ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദം കനക്കുകയാണ്. ആടുജീവിതം ഉൾപ്പടെയുള്ള മികവുറ്റ ചിത്രങ്ങളെ തഴഞ്ഞ് സങ്കുചിത താത്പര്യത്തിനായി കേരള സ്റ്റോറി പോലുള്ളവയ്ക്ക് പുരസ്കാരങ്ങൾ നൽകിയതാണ് പ്രതിഷേധത്തിന് കാരണം.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉര്‍വ്വശിയടക്കമുള്ളവര്‍ ചോദ്യങ്ങളുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ജൂഡ് ആന്തണി വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയാണ് ജൂഡ് ആന്തണി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ……..
ഒരു പ്രത്യേക സിനിമയ്ക്കു അവാര്‍ഡ് കൊടുക്കാന്‍ പറയുന്ന ജൂറിയും ഒരു പ്രത്യേക സിനിമയ്ക്കു ജനപ്രിയ അവാര്‍ഡ് പോലും കൊടുക്കണ്ട എന്ന് പറയുന്ന ജൂറിയും കണക്കാ. നമ്മളിടുമ്പോ ബര്‍മുഡ അവരിട്ടപ്പോ വള്ളി നിക്കര്‍.
content highlight: Jude Anthany
















