പഠനത്തിൽ മുന്നേറാൻ ആഗ്രഹിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 51 വിദ്യാർഥികളെ ഡോക്ടർമാരാക്കി നടൻ സൂര്യ നേതൃത്വ നൽകുന്ന അഗരം ഫൗണ്ടേഷൻ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ തുടങ്ങിയ അഗരം 2006 സെപ്റ്റംബർ 25നാണ് രൂപം കൊളളുന്നത്. ഈ 51 ഡോക്ടർമാരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്.
15 വർഷം മുൻപ് 160 പേരിൽ ആരംഭിച്ച പ്രസ്താനമാണ് ഇന്ന് ആറായിരത്തിൽ എത്തി നിൽക്കുന്നു. അഗരത്തിലെ കുട്ടികൾക്കായി വിവിധ കോളജുകളിലായി എഴുന്നൂറോളം സീറ്റുകളും ഇന്നു മാറ്റി വയ്ക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
താരം പറയുന്നത് ഇങ്ങനെ……
എന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിക്കുന്നത്. എന്നാൽ ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്.
ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ഞാൻ ആഗ്രഹിച്ചതും, അതു മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നു.
content highlight: Actor Surya
















