വിവാദ പരാമർശത്തിൽ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിനിമാ നടന്‍ ജോയ് മാത്യു. അടൂര്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചതെന്ന് ജോയ് മാത്യു പറഞ്ഞു.
വാക്കുകളിൽ നിന്നും…
സര്‍ക്കാര്‍ പണം നല്‍കണ്ടെന്നല്ല കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞത്. 50 ലക്ഷം വെച്ച് അനവധിപ്പേര്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞത്. അവര്‍ക്ക് സര്‍ഗശേഷിയില്ലെന്നോ പ്രതിഭയില്ലെന്നോ സിനിമയെടുക്കാന്‍ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ട്. ഇപ്പോള്‍ ആകെ ഏഴരക്കോടി രൂപ ചെലവഴിച്ചു. തിരിച്ച് കിട്ടിയത് 13 ലക്ഷം രൂപയാണ്.
സര്‍ക്കാര്‍ തീയേറ്ററുണ്ടായിട്ടും കാണിക്കാന്‍ തയ്യാറായിട്ടും കാണാനാളില്ല എന്ന് പറയുന്നത് ആ സിനിമയുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. അങ്ങനൊരു അവസ്ഥയില്ലാതിരിക്കാനാണ് ട്രെയിനിംഗ് നല്‍കണമെന്ന് പറയുന്നത്.
മൂന്ന് മാസം ട്രെയിനിംഗിന് പോയാല്‍ തല പോകുമോ. ദളിത് സംവിധായകരുടെ പടത്തില്‍ അഭിനയിക്കുന്നത് സവര്‍ണരാണെന്നും അവരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണ്. ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ട്. പുഷ്പവതി വേദിയില്‍ പ്രതികരിച്ചത് തെറ്റല്ല.
content highlight: Joy Mathew
















