റിലീസ് ചെയ്തു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളെ പൊട്ടി ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികള്‍ക്ക് കാണാപാഠമാണ്. അടുത്തിടെ ബോളിവുഡ് നടി വിദ്യ ബാലന്‍ സിനിമയിലെ രമണന്റെ നര്‍മ രംഗം റീല്‍ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. വിദ്യാബാലന്‍ ചെയ്ത വീഡിയോ കണ്ടപ്പോള്‍ തനിക്ക് വളരെ സന്തോഷം ആയെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകള്‍…….
‘രമണന്റെ ഒരു റീല്‍ വിദ്യാബാലന്‍ ചെയ്തു കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അത്രയും വലിയൊരു നടി നമ്മുടെ പഞ്ചാബി ഹൗസ് എന്ന സിനിമയിലെ എന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുക എന്നുണ്ടെങ്കില്‍ സന്തോഷമാണ്. ഭയങ്കര രസമായിട്ട് അത് ചെയ്യ്തിട്ടുണ്ട്. ലിപ് സിങ്ക് ഒക്കെ നല്ല രസമായിട്ട് വന്നിട്ടുണ്ട്. ആ റീല്‍ എനിക്ക് കുറെ ആളുകള്‍ അയച്ചു തന്നിരുന്നു.
ഈ കഥ എന്നോട് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞത് ഹൈവേ ഗാര്‍ഡനില്‍ വെച്ചിട്ടാണ്. അത് കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഹിറ്റാണെന്ന്. ഫസ്റ്റ് ഞാന്‍ പറഞ്ഞ ഡയലോഗ് ഇത് ഹിറ്റാണെന്നായിരുന്നു. അപ്പോള്‍ മെക്കാര്‍ട്ടിന്‍ പറഞ്ഞു, നിങ്ങളുടെ നാവ് പൊന്നാകട്ടെ എന്ന്. ഫസ്റ്റ് ഷോട്ട് എടുക്കുന്ന സമയത്ത് ഞാന്‍ അവിടെ ഇല്ല. ഇടക്കൊച്ചി വീട്ടില്‍ വെച്ചാണ്, പഞ്ചാബി ഹൗസില്‍ വെച്ചിട്ടാണ് എന്റെ ഷോട്ട് എടുക്കുന്നത്. പുതിയ കുട്ടികളോടും എല്ലാരോടും പറയുന്നത് എന്ത് സജക്ഷന്‍ ഉണ്ടെങ്കിലും അപ്പോള്‍ പറയണം എന്നാണ്. കാരണം എന്റെ മാത്രം അല്ലാലോ സിനിമ. എല്ലാരും കൂടുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. അന്നും ഞാന്‍ റാഫി മെക്കാര്‍ട്ടിനോട് പറഞ്ഞിരുന്നു എവിടേലും പിടിക്കണം എങ്കില്‍ പിടിക്കാന്‍’.
















