രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ‘കൂലി’. കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ് കൂലി. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ ഹൈദരാബാദില്‍ വെച്ച് നടന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്.
‘ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണ്. സൈമണ്‍ എന്ന കഥാപാത്രമായ നാഗാര്‍ജുനയാണ് ഏറ്റവും വലിയ ആകര്‍ഷണം. സിനിമയുടെ കഥ കേട്ടപ്പോള്‍, സൈമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സൈമണ്‍ വളരെ സ്‌റ്റൈലിഷാണ്. നാഗാര്‍ജുന ആ വേഷം ചെയ്യാന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാള്‍ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാള്‍ ചിന്തിച്ചിട്ടുണ്ടാകാം, ‘ഞാന്‍ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം’ എന്ന്’.
#LokeshKanagaraj is like #SSRajamouli of Kollywood.. Just like Rajmouli, All the Lokesh's Films Are Superhits..🔥
– Superstar #Rajinikanth pic.twitter.com/W5boFZqkOg
— Laxmi Kanth (@iammoviebuff007) August 4, 2025
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
















