ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ചിത്രകലാ വിഭാഗം സംഘടിപ്പിക്കുന്ന ഗ്രൂപ്പ് എക്‌സിബിഷന്‍ ‘ലോര്‍സ് ആന്‍ഡ് ലാബിരിന്ത്‌സ്’ കാലടി മുഖ്യകേന്ദ്രത്തിലെ കേരള ലളിതകല അക്കാദമിയുടെ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ചിത്രകലാവിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാല്‍ അധ്യക്ഷനായിരുന്നു. പ്രദര്‍ശനം ഓഗസ്റ്റ് ഏഴിന് അവസാനിക്കും. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനത്തില്‍ പ്രവേശനം അനുവദിക്കുന്നതാണ്.
ഫോട്ടോ അടിക്കുറിപ്പ്ഃ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ വിഭാഗം സംഘടിപ്പിക്കുന്ന ഗ്രൂപ്പ് എക്‌സിബിഷന്‍ ‘ലോര്‍സ് ആന്‍ഡ് ലാബിരിന്ത്‌സ്’ കാലടി മുഖ്യകേന്ദ്രത്തിലെ കേരള ലളിതകല അക്കാദമിയുടെ എക്‌സിബിഷന്‍ സെന്ററില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ ഗീതാകുമാരി നോക്കി കാണുന്നു.
















