ഫഹദ് ഫാസിലിനെ നായകനാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാരീസന്‍. കോമഡി, ത്രില്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കി ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ട്രാവല്‍/റോഡ് ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല.
ഇതുവരെ മാരീസിന് ആകെ 5.67ല കോടിയാണ് ആകെ നേടാന്‍ കഴിഞ്ഞിരിക്കുന്നത്. ഒടിടിയിലേക്ക് വൈകാതെ മാരീസന്‍ എത്തുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ലിക്‌സാണ് മാരീസന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന 98-ാമത് ചിത്രമാണ് മാരീസന്‍. വടിവേലുവും നിര്‍ണായക കഥാപാത്രമായി ചിത്രത്തിലുണ്ട്.ഫഹദ് ഫാസില്‍, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് ‘മാരീസന്‍’ നല്‍കുന്നത് എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം.
















