അര്‍ജുന്‍ അശോകനെ നായകനാക്കി മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് തലവര. ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാര്‍ലി, ടേക്ക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ഷെബിന്‍ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാല്‍ തന്നെ സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മയാണ് നായികയായെത്തുന്നത്. ചിത്രത്തിലെ പോസ്റ്ററുകളും ‘കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനകം 15 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ്.
അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
















