സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ് ഡയറി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
യുവനായകൻ അഷ്ക്കർ സൗദാൻ്റെ പൊലീസ് യൂണിഫോമോടെ എത്തിയ ഈ പോസ്റ്ററിൽ പ്രമുഖ താരങ്ങളായ വിജയരാഘവൻ, രാഹുൽ മാധവ്,സാക്ഷി അഗർവാൾ, ഗോകുലൻ എന്നിവരുമുണ്ട്. ആകാംഷ നിറഞ്ഞ ഈ പോസ്റ്റർ ഇതിനകം തന്നെസമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടിരിക്കുകയാണ്. ഡി.എൻ.എ.ക്കു ശേഷം അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രം കൂടിയാണിത്.
പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി സാമിൻ്റെ ഒരു കേസന്വേഷണത്തിൻ്റെ ചുവടു പിടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. സിനിമയെ സംബന്ധിച്ചടത്തോളം ഒരു കൊമേഴ്സ്യൽ ഘടകം തന്നെയാണ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രങ്ങൾ.അത് എത്ര ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നുവോ ചിത്രത്തിൻ്റെ വിജയത്തെ ഏറെ അനുകൂലമാക്കുന്നു. ഈ ചിത്രത്തേയും മികവുറ്റ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാൻ അണിയാ പ്രവർത്തകർ ഏറെ ശ്രമിച്ചിട്ടുണ്ട്. ഒരു ക്രൈം ആക്ഷൻ ത്രില്ലർ എൻ്റെർടൈനർ എന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ചു ഒറ്റവാക്കിൽപ്പറയാം.
വിജയരാഘവൻ ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.
ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർന്നാണ്. പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്, ഛായാഗ്രഹണം – പി.സുകുമാർ, എഡിറ്റിംഗ് – ലിജോ പോൾ, കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് – രാജേഷ് നെന്മാറ, കോസ്റ്റ്യും ഡിസൈൻ-സോബിൻ ജോസഫ്, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.
STORY HIGHLIGHT: the case diary first look poster
















