അടൂർ ഗോപാലകൃഷ്ണൻ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ വിമർശനവുമായി ഗായിക സിത്താര കൃഷ്ണകുമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതിഷേധമുയർത്തിയത്. കല ജനിക്കുന്നത് സഹാനുഭൂതിയിൽ നിന്നാണെന്നും അഹംഭാവത്തിൽ നിന്നല്ലെന്നുമാണ് സിത്താര പറയുന്നത്.
സിത്താര പറയുന്നു……..
കല ജനിക്കുന്നത് സഹാനുഭൂതിയിൽ നിന്നാണ്, അഹംഭാവത്തിൽ നിന്നല്ല. മഹത്വം അളക്കുന്നത് പേരോ, പ്രശസ്തിയോ, അവാർഡുകളോ, ദശാബ്ദങ്ങളുടെ പാരമ്പര്യമോ കൊണ്ടല്ല, മറിച്ച് മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മളോടൊപ്പം നടക്കുന്നവരെയും നമുക്ക് പിന്നാലെ വരുന്നവരെയും എത്രമാത്രം ദയയോടെയും മാന്യതയോടെയും പരിഗണിക്കുന്നു എന്നതിലാണ്.
content highlight: Sithara Krishnakumar
















