സിനിമാ കോൺക്ലേവിലെ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തെ പിനതുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. അടൂർ ജിയുടെ വിവാദം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ വലിയൊരു general knowledge എന്തെന്നാൽ SC/ST വിഭാഗത്തിനും, സ്ത്രീകൾക്കും മറ്റുള്ളവർക്കും സ്വന്തമായി ഒരു കഥ കൈയ്യിൽ ഉണ്ടെങ്കിൽ സർക്കാർ ഒന്നര കോടി രൂപ സിനിമ എടുക്കുവാൻ free ആയി കൊടുക്കുന്നു എന്ന അറിവാണെന്നും എന്നാൽ ഇവർ എന്നെ സമീപിച്ചാൽ 25 ലക്ഷത്തിനു വെറും പുതുമുഖങ്ങളെ വെച്ചു എങ്ങനെ കുഞ്ഞു പടം ചെയ്യാം എന്ന് ഞാൻ അവരെ പഠിപ്പിക്കാമന്നും പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ……
പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം
അടൂർ ജിയുടെ വിവാദം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ വലിയൊരു general knowledge എന്തെന്നാൽ SC/ST വിഭാഗത്തിനും, സ്ത്രീകൾക്കും മറ്റുള്ളവർക്കും സ്വന്തമായി ഒരു കഥ കൈയ്യിൽ ഉണ്ടെങ്കിൽ സർക്കാർ ഒന്നര കോടി രൂപ സിനിമ എടുക്കുവാൻ free ആയി കൊടുക്കുന്നു എന്ന അറിവാണ്.. മാത്രവുമല്ല, ഒരു മുൻ പരിചയവും ഇല്ലാത്തവർക്ക് ഒരു തരത്തിലുള്ള പരുശീലനവും കൊടുക്കാറില്ലത്രേ..(ചിലർക്ക് ഈ ഒന്നര കോടി കൊടുക്കുന്ന വിഷയം മുമ്പേ അറിയാം)
ഇതിന്റെ സ്ക്രീനിംങിനും, ഫണ്ട് നൽകുന്നതിനും സർക്കാർ എന്നെ ഏൽപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം വെറും പുതുമുഖങ്ങളെ മാത്രം വെച്ചു ഒന്നര മണിക്കൂർ + സിനിമ മറ്റുള്ളവരെ കൊണ്ട് ഞാൻ വെറും 25 ലക്ഷം ബഡ്ജറ്റിൽ ചെയ്തു കൊടുക്കുവാൻ സഹായിക്കാം.
ഇത്തരം സർക്കാർ sponsored സിനിമയിൽ വലിയ സൂപ്പർ താരങ്ങളോ, വലിയ chasing ആക്ഷൻ രംഗങ്ങളോ ഉണ്ടാകില്ലല്ലോ.. അതുപോലെ വലിയ crowd സീനും ഉണ്ടാകില്ലല്ലോ.. എങ്കിൽ 25 ലക്ഷത്തിനു വെറും പുതുമുഖങ്ങളെ വെച്ചു എങ്ങനെ കുഞ്ഞു പടം ചെയ്യാം എന്ന് ഞാൻ അവരെ പഠിപ്പിക്കാം.. (സർക്കാരിന് പരിശീലനം കൊടുക്കുവാൻ താല്പര്യം ഇല്ലെങ്കിൽ, ഞാൻ അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കാം.. പോരെ )
ആവറേജ് ഒരു 12 ദിവസത്തെ shooting ആണെന്ന് വെച്ചോ..(ഒരു ദിവസം 10 മിനുട്ട് ഔട്ട്പുട് കിട്ടണം എന്ന് ടാർഗറ്റ്.. Min 120 minut, (2 മണിക്കൂർ) സിനിമ ചെയ്യുവാനുള്ള max ചിലവ്..ഒരു ദിവസം പരമാവധി 20 പേര് വരെ shooting സെറ്റിൽ ഉണ്ടെന്നു സങ്കല്പിച്ചു ഇട്ട ബഡ്ജറ്റ് ആണേ..
യൂണിറ്റ് + camera + make up + art.+ with bata….50000*12.. 6,00,000
ഭക്ഷണം (max 20 പേര് ) 200*20*12.+ etc…max 50,000
Lodge… 20*1000*12+ etc…2,50,000
Artist പുതുമുഖങ്ങൾക്ക്… 20*12* 1000+ etc…2,50,000
Editing, ഡബ്ബിങ്.. Average 5,00,000
ഓഡിയോ, bgm+ special effect…. ആവറേജ് 1,50,000
ട്രാവെല്ലിങ്.. ഒരു ദിവസം 10,000 * 12+ etc… 1,50,000
ലൊക്കേഷൻ charge… 50,000 average
Dress… ആവശ്യമെങ്കിൽ 25,000 average
TA… അത്യാവശ്യം എങ്കിൽ.. 25,000
മറ്റു കാണാ ചിലവ്… 4,50,000
ഇതിലൂടെ ഒന്നര കോടിക്ക് പകരം വെറും 25 ലക്ഷത്തിനു സിനിമ complete ചെയ്‌താൽ സർക്കാരിന് ഒരു സിനിമയിൽ 1 കോടി 25 ലക്ഷം ലാഭിച്ചൂടെ… ഈ ലാഭിച്ച പണം വെച്ച് കൂടുതൽ ആളുകൾക്ക് സിനിമ പിടിച്ചൂടെ? അത് തന്നെ ഈ കൊച്ചു പടം വെറും 8 ദിവസം കൊണ്ടൊക്കെ തീർത്താൽ ബഡ്ജറ്റ് നന്നായി കുറയും എന്നതാണ് സത്യം. ഒന്നര കോടി മൊത്തമായി അവർക്കു കൊടുക്കാതെ സർക്കാർ എന്നെ പോലെ ഉള്ള ആളുകളെ ഏല്പിച്ചു ചിലവ് നിയന്ത്രിച്ചൂടെ?
പണ്ഡിറ്റിനെ വിളിക്കൂ.. vilikkoo
മലയാള സിനിമയെ രക്ഷിക്കൂ.. (അതും പരിശീലനം ഒന്നും ഇല്ലാതെ…)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
content highlight: Santhosh Panditt
















