പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞടുപ്പിൽ വിവാദം കനക്കുകയാണ്. സംഘടനയിലെ ആൺമേൽക്കോയ്മയ്ക്കെതിരെ സാന്ദ്ര തോമസ് നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. വിഷയത്തിൽ ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ ഇടപെടൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാൻ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞെന്നാണ് സാന്ദ്ര പറയുന്നത്.
സാന്ദ്രയുടെ വാക്കുകളിങ്ങനെ……….
ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാൻ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് ഒരു മുക്കാൽ മണിക്കൂറോളം സംസാരിച്ചിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ മമ്മൂക്ക… മമ്മൂക്കയുടെ മകൾക്കാണ് ഈ അവസ്ഥ വന്നത് എങ്കിൽ അവരോട് പ്രതിക്കരുത് എന്ന് പറയുമോ എന്ന്.
അതിന് ശേഷം ഞാനുമായി കമ്മിറ്റ് ചെയ്തിരുന്ന സിനിമയിൽ നിന്ന് മമ്മൂക്ക പിന്മാറി. നിർമാതാക്കൾ തിയറ്ററിൽ ഇനി എന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു… ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്തോളൂവെന്ന്.
ഞാൻ പറഞ്ഞു, ഞാൻ ഇവിടെത്തന്നെ ഉണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു നീക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷൻ മനസിലാക്കണം എന്നും മമ്മൂട്ടി പറഞ്ഞു.
content highlight: Mammootty vs Sandra Thomas clash
















