പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വിവാദം കനക്കുകയാണ്. സംഘടനയെ നശിപ്പിക്കാൻ പ്രമുഖ നിർമാതാക്കളുടെ നേതൃത്വത്തിലുള്ള ലോബി പ്രവർത്തിക്കുന്നെന്നാണ് സാന്ദ്രാ തോമസ് ആരോപിക്കുന്നത്. വിഷയത്തിൽ ഇപ്പോഴിതാ സാന്ദ്രയെ പിന്തുണച്ച് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ രംഗത്ത് വന്നിരിക്കുകയാണ്. സാന്ദ്രായോട് കാണിച്ചത് നീതികേടാണെന്നും സംഘടനയിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമാന്തര കമ്പനിയുണ്ടെന്നും ശശി അയ്യഞ്ചിറ പറഞ്ഞു. പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവെയാണ് പരാമർശം.
ശശി അയ്യഞ്ചിറ പറയുന്നതിങ്ങനെ…………
സാന്ദ്രായോട് കാണിച്ചത് നീതികേടാണ്, സംഘടനയിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമാന്തര കമ്പനിയുണ്ട്. നിയമമനുസരിച്ച് മൂന്ന് സിനിമകളുടെ സെൻസർഷിപ്പ് കാർഡുണ്ടെങ്കിൽ സംഘടനയിലെ സ്ഥാനമാനങ്ങളിലേക്ക് മത്സരിക്കാം.
എക്സിക്യൂട്ടീവ് അംഗമാണെങ്കിൽ ഒരു സെൻസർഷിപ്പ് കാർഡ് മതി. ഭാരവാഹി മാത്രമാണെങ്കിൽ മൂന്ന് കാർഡ് വേണം. അതനുസരിച്ച് നോക്കുമ്പോൾ സാന്ദ്ര മത്സരിക്കാൻ പൂർണയോഗ്യയാണ്. അവരുടെ പത്രിക തള്ളിക്കളയാൻ പാടില്ലായിരുന്നു.
സ്ഥാനത്തിരിക്കുന്നവർ മിതമായ ശൈലി ഉപയോഗിച്ച് പെരുമാറണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സംഭവം ഇപ്പോൾ കോടതിയിൽ പോവില്ലായിരുന്നു.
content highlight: Sandra Thomas
















