ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാര്‍ഡില്‍ നിന്ന് തഴഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് നടി ഉര്‍വശി . ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.
ഉര്‍വശിയുടെ വാക്കുകള്‍…..
‘ആടുജീവിതത്തിനെ എങ്ങനെയാണ് അവര്‍ക്ക് ഒഴിക്കാന്‍ കഴിഞ്ഞത്?. നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ദുരിതവും അവതരിപ്പിക്കനായി സമയവും പരിശ്രമവും നല്‍കി ശാരീരിക പരിവര്‍ത്തനത്തിലൂടെയും കടന്നുപോയ ഒരു നടന്‍ നമുക്കുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാം അവാര്‍ഡ് ലഭിക്കാതെ പോയതിന് എമ്പുരാന്‍ ആണ് കാരണമെന്ന്. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല’.
















