കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. സനാതന ധർമ്മത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബഹിഷ്ക്കരണ ആഹ്വാനം.
വീഡിയോയിൽ പറയുന്നത് ഇങ്ങനെ…
മുൻപ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ ഓടിടിയിൽ പോലും കാണരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
നമ്മൾ ഇങ്ങനെ ചെയ്താൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ അവർ പൊതുവേദികളിൽ പങ്കുവെക്കില്ല. ഇത്തരമൊരു പരിപാടിയിൽ സംസാരിക്കുമ്പോൾ കമൽഹാസൻ സനാതനത്തെക്കുറിച്ച് പരാമർശിച്ചത് തികച്ചും അനുചിതവും അനാവശ്യവുമായിരുന്നു.
content highlight: kamal hasan
















