വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ തന്റെ പഴയ അഭിമുഖങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. എന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ടെന്നും ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെ പത്ത് ഇരുപത് ക്യാമറകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരും. എല്ലാം ഒരേരീതിയില്‍ ആകാതിരിക്കാന്‍ ചിലതൊക്കെ കൈയില്‍ നിന്നിടാറുണ്ടെന്നുമാണ് ഷൈൻ പറയുന്നത്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം.
ഷൈൻ പറയുന്നതിങ്ങനെ…
എന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ട്. ബോധപൂര്‍വം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങളുള്ളതായി ഇപ്പോള്‍ തോന്നുന്നുണ്ട്. ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെ പത്ത് ഇരുപത് ക്യാമറകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരും.
എല്ലാം ഒരേരീതിയില്‍ ആകാതിരിക്കാന്‍ ചിലതൊക്കെ കൈയില്‍ നിന്നിടും. ഒരു വര്‍ഷം പത്ത് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ എത്ര അഭിമുഖങ്ങള്‍ നല്‍കണം. പ്രമോഷന്റെ ഭാഗമായാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് അഭിമുഖങ്ങള്‍ ആസ്വദിക്കുന്നവര്‍ പോലും സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നില്ല.
content highlight: Shine Tom Chacko
















