എഎംഎംഎ തെരഞ്ഞെടുപ്പ് വിവാദ് കനക്കുന്നതിനിടയിൽ നടി മാലാ പാർവതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പൊന്നമ്മാ ബാബു. കുക്കു പരമേശ്വരനും മാലപാർവതിയും ഒന്നും ‘അമ്മ’യിലെ സ്ത്രീകൾക്ക് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ലെന്നും കുക്കു സെക്രട്ടറിയായി വരാൻ ഒരു തരത്തിലും യോഗ്യ അല്ല എന്ന് ഞങ്ങൾ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നെന്നുമാണ് പൊന്നമ്മ പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
പൊന്നമ്മാ ബാബു പറയുന്നതിങ്ങനെ…
ഈ കുക്കു പരമേശ്വരനും മാലപാർവതിയും ഒന്നും അമ്മയിലെ സ്ത്രീകൾക്ക് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ല. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വിഡിയോ എടുത്ത് മെമ്മറി കാർഡ് ഒളിച്ചു വച്ചിട്ട് അതിൽ നിന്നുള്ള കാര്യങ്ങൾ ലീക്ക് ആക്കി കൊണ്ടിരിക്കുന്ന ആളാണ് കുക്കു പരമേശ്വരൻ.
അവർ സെക്രട്ടറിയായി വരാൻ ഒരു തരത്തിലും യോഗ്യ അല്ല എന്ന് ഞങ്ങൾ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സ്ത്രീകളെ സഹായിക്കുകയല്ല വഞ്ചിക്കുകയാണ് അവർ ചെയ്തത്. അന്ന് വന്നിരുന്ന സ്ത്രീകൾ എല്ലാം വളരെ മനസ്സുരുകിയാണ് അവരുടെ അനുഭവങ്ങൾ വിവരിച്ചത്. സ്ത്രീകളോട് അത്രയും താല്പര്യമുള്ള ആളാണെങ്കിൽ അവർ അതിന്മേൽ നടപടി എടുക്കുമല്ലോ.
‘അമ്മ’യിൽ കാര്യം അവതരിപ്പിച്ച് നമുക്ക് വേണ്ട നടപടിയെടുക്കാം എന്ന് പറഞ്ഞാണ് അന്ന് അവർ മെമ്മറി കാർഡ് കൊണ്ടുപോയത്.
content highlight: Ponnamma Babu
















