ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമകള്‍ക്ക് വലിയ ആരാധകരാണുള്ളത്. ഈ യൂണിവേഴ്സിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രത്തിന്റെ അപ്ഡേറ്റ് നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ എല്‍സിയുവിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ സെറ്റില്‍ ചെല്ലുന്ന സമയത്തെ അനുഭവം പറഞ്ഞ് നടന് നരേന്.
നരേന്റെ വാക്കുകള്‍……
‘ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഷോര്‍ട്ട് ഫിലിം പോലെയല്ല തോന്നിയത്. അഞ്ച്-ആറ് കാരാവാനും വലിയ പ്രൊഡക്ഷനും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. അന്‍പറിവ് മാസ്റ്റേഴ്സ് ഒക്കെ ഉണ്ടായിരുന്നു സെറ്റില്‍. അനിരുദ്ധ് ആണ് ആ ഷോര്‍ട്ട് ഫിലിമിനായി മ്യൂസിക് ചെയ്തത്. 10 – 15 മിനിറ്റ് നേരത്തെ ഷോര്‍ട്ട് ഫിലിമിനാണ് ഈ തയ്യാറെടുപ്പുകള്‍’.
Narain about LCU short film 🎬
When I reached the location, it didn’t feel like a short film. There were 5,6 caravans, a huge set, Anbariv masters, Music Director Anirudh and Director Lokesh. pic.twitter.com/orJOjKYdAU
— Kerala Trends (@KeralaTrends2) August 5, 2025
ചാപ്റ്റര്‍ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമര്‍, സന്ദാനം, ലിയോ തുടങ്ങിയ എല്‍സിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതില്‍ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്.
















