രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി. ഇപ്പോഴിതാ കൂലിയിലെ ഇന്റര്‍വെല്‍ സീനിലെ പ്രേക്ഷക പ്രതികരണത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. തിയേറ്ററില്‍ പ്രേക്ഷകരുടെ ഒപ്പം കാണാന്‍ ഏറ്റവും കാത്തിരിക്കുന്നത് കൂലിയിലെ ഏത് രംഗത്തിന് എന്ന ചോദ്യത്തിനായിരുന്നു ലോകേഷിന്റെ മറുപടി.
ലോകേഷിന്റെ വാക്കുകള്‍…..
‘ഞാന്‍ കാത്തിരിക്കുന്നത് കൂലിയിലെ ഇന്റര്‍വെല്‍ സീനിന് വേണ്ടിയാണ്. ഞാന്‍ കമല്‍ഹാസന്‍ ആരാധകന്‍ ആണെങ്കിലും രജനികാന്തിന് ഒപ്പം ഒരു സിനിമ ആദ്യമായി ചെയ്യുമ്പോള്‍ എന്തെങ്കിലും സ്‌പെഷ്യലായി നല്‍കണം. ഒരു സ്‌പെഷ്യല്‍ രംഗമാണ് രജനി സാറിന് വേണ്ടി ചെയ്ത് വെച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ കഠിനാധ്വാനമാണ് എനിക്ക് കൂലി. ആ സീനില്‍ തിയേറ്ററിലെ പ്രേക്ഷകരുടെ പ്രതികരണവും എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട്’.
"#Coolie: I'm eagerly awaiting to see audience response on INTERMISSION💣. As a Fanboy, #KamalHaasan sir is always special, but as I'm doing first film with #Rajinikanth sir, I have created SPECIAL for him on intermission, Planning over 2 Yrs🥵"
– #Lokeshhttps://t.co/4TxyDIjDU6— AmuthaBharathi (@CinemaWithAB) August 5, 2025
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമീര്‍ ഖാന്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
നിലവില്‍ യുകെ ബോക്‌സ് ഓഫീസില്‍ നിന്ന് ഇരുപതിനായിരത്തിലധികം ടിക്കറ്റുകള്‍ ആണ് കൂലി വിറ്റിരിക്കുന്നത്. നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, യു കെ എന്നിവടങ്ങളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമയ്ക്ക് ഉണ്ടാകുന്നത്.
















