കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ‘സു ഫ്രം സോ’ കേരളത്തില്‍ ചിരിയുടെ ബ്ലോക്ക്ബസ്റ്റര്‍ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ആദ്യ വാരത്തില്‍ നിന്ന് രണ്ടാം വാരത്തിലേക്കു എത്തുമ്പോള്‍ 75ല്‍ നിന്ന് 150 ഓളം സ്‌ക്രീനുകളിലേക്ക് ആണ് ചിത്രം വ്യാപിച്ചിരിക്കുന്നത്. ഓരോ ദിനവും ഷോകള്‍ വര്‍ധിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്.
എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും ഗംഭീര പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയൊരുക്കിയ ചിത്രം തീയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം തീയേറ്ററുകളില്‍ ചിരിച്ചു മറിയുന്ന അഭൂതപൂര്‍വമായ കാഴ്ചയും ചിത്രം നല്‍കുന്നു.
കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനില്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തില്‍ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചന്ദ്രശേഖര്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിന്‍ ഷെട്ടി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം- അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
















