താരസംഘടനയായ എഎംഎംഎയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദം കനക്കുകയാണ്. പ്രസിഡന്റ് സ്ഥാനാർഥിയായ ശ്വേതാ മേനോനെതിരെ ഇന്നലെ പോലീസിൽ പരാതി നൽകിയതിനെതിരെ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.
ഇപ്പോഴിതാ ഈ കേസിന് പിന്നിലെ ഗൂഢാലോചന പൊലീസ് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ രവീന്ദ്രൻ. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പരാമർശം.
പ്രതികരണമിങ്ങനെ…….
അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണം. ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്നമാണ്. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ.
അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിന് പിന്നിലെ ഗൂഢാലോചന പൊലീസ് കണ്ടെത്തണം. ഇത് തടയാൻ സിനിമ നയത്തിൽ നടപടി വേണം.
content highlight: Swetha Menon
















