പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നിർമാതാവ് സാന്ദ്രാ തോമസ്. അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നും തെരഞ്ഞെടുപ്പിനെ ബാഹ്യ ശക്തികളാണ് നിയന്ത്രിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സാന്ദ്ര പറയുന്നതിങ്ങനെ.,…
കോടാനുകോടി രൂപയുടെ അഴിമതിയാണ് അവിടെ നടക്കുന്നത്. അതിന്റെ പേരില്‍ ഒരു സ്വകാര്യ കമ്പനി തുടങ്ങി അവര്‍ അതിന്റെ സൗകര്യങ്ങള്‍ ആഘോഷിക്കുകയാണ്. ജി സുരേഷ് കുമാറും സിയാദ് കോക്കറുമാണ് ഇവയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
അധികാരത്തിനപ്പുറം പൈസ നഷ്ടപ്പെടും എന്നുള്ള ഭയത്തിലാണ് അവരെന്നെ ഭയക്കുന്നത്. മത്സരിച്ചാല്‍ ഞാന്‍ ജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. സിയാദ് കോക്കറും സുരേഷ് കുമാറുമടങ്ങുന്ന പത്ത് പതിനഞ്ചു പേരല്ല മലയാള സിനിമയെന്നും സാന്ദ്ര പറഞ്ഞു.
ഏറി പോയാല്‍ നൂറ് വോട്ടാകും അവര്‍ നേടുക, ബാക്കിയെല്ലാരും അവര്‍ക്കെതിരാണ്. വെടക്കാക്കി തനിച്ചാക്കുക എന്ന രീതിയാണ് സംഘടനയുടെ ഭാഗത്തുനിന്നുണ്ടായത്, അതിൽ വിജയം കണ്ടില്ല.
content highlight: Sandra Thomas
















