നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി രംഗത്ത്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ശ്വേതയ്‌ക്കെതിരെ കേസെടുത്ത സംഭവം വേദനാജനകമാണെന്നും സെൻസറിങ്ങിനു വിധേയമായി സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കളിമണ്ണ് എന്നും അന്നില്ലാത്ത നഗ്നത ഇന്നെവിടെനിന്നു വന്നെന്നും ബ്ലെസി ചോദിച്ചു. കളിമണ്ണ് സിനിമയുടെ സംവിധായകൻ ബ്ലെസി ആയിരുന്നു
ബ്ലെസിയുടെ വാക്കുകളിങ്ങനെ…
പൊലീസ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ കേസെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന പ്രയാസകരമായ കാര്യം.
ആർക്കും ആർക്കെതിരെയും കേസ് കൊടുക്കാം കേസ് പൊലീസ് സ്റ്റേഷനിൽ വന്നാൽ സ്വീകരിക്കാം, പക്ഷേ അതിന്റെ ഒരു നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കുന്നില്ല. സെൻസറിങ്ങിനു വിധേയമായ സിനിമയാണ് കളിമണ്ണ് അക്കാലത്തില്ലാത്ത പുതിയ നഗ്നത എവിടെനിന്ന് വന്നു എന്ന് അറിയില്ല സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ശ്വേതാ മേനോനെതിരെ കേസെടുത്തത് വേദനാജനകമാണ്.
content highlight: Blessy
















