താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളാവുകയാണ്. ഇപ്പോഴിതാ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിവെക്കാനിടയായ സാഹചര്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പൊന്നമ്മാ ബാബു.
മീറ്റിങിൽ നിന്ന് നിസ്സഹായനായി കണ്ണുനിറഞ്ഞ് സങ്കടത്തോടെ സംസാരിക്കേണ്ട മോഹൻലാലിനെ കുറിച്ചാണ് താരം പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
താരം പറയുന്നത് ഇങ്ങനെ….
അമ്മ എന്ന സംഘടന ഇത്രയും വളർത്തിക്കൊണ്ടു വന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാളാണ് മോഹൻലാൽ. അദ്ദേഹം ‘അമ്മ’യുടെ മീറ്റിങിൽ നിന്ന് നിസ്സഹായനായി കണ്ണുനിറഞ്ഞ് സങ്കടത്തോടെ സംസാരിക്കേണ്ട അവസ്ഥ വന്നു.
ഒരു വലിയ ഇഷ്യൂ വന്നു മോഹൻലാൽ രാജിവയ്ക്കുന്ന അവസ്ഥ ഉണ്ടായി, അദ്ദേഹം രാജിവച്ചു എന്ന് പറഞ്ഞതിനുശേഷം ചിലർ പറഞ്ഞത് ഞങ്ങൾ ഒന്നും രാജി വച്ചിട്ടില്ല എന്നാണ്. ഒരു കമ്മറ്റിയുടെ പ്രസിഡന്റ് രാജി വയ്ക്കുമ്പോൾ അതിലെ എല്ലാ അംഗങ്ങളും രാജിവയ്ക്കുക എന്നുള്ളതാണ് മാന്യത.
അപ്പോൾ അദ്ദേഹം എടുത്ത നിലപാടിൽ നിന്ന് ഘടകവിരുദ്ധമായി നിലപാടെടുത്ത് ചിലരുണ്ട്, നടി സരയൂ, ജോമോൾ, വിനു മോഹൻ, അനന്യ തുടങ്ങിയവരാണ് അങ്ങനെ പറഞ്ഞത്. തന്റെ കമ്മറ്റിയിൽ ഉള്ള ചിലർ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് വലിയ വേദന ഉണ്ടാക്കി.
ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റപ്പെട്ടുപോയി, കൂടെ ആരും നിന്നില്ല എന്ന് അദ്ദേഹം വളരെ വിഷമത്തോടെയാണ് പറഞ്ഞത്. അദ്ദേഹം കൂടി ചോരയും നീരും കൊടുത്ത് വളർത്തിക്കൊണ്ടുവന്ന സംഘടനയാണ് ഇത്.അദ്ദേഹത്തെ അങ്ങനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു.
content highlight: AMMA election
















