ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി മാലാ പാർവതി രംഗത്ത്. പോസ്റ്റിൽ ഭീഷണിയെന്ന് സംശയമുണ്ടെന്നും എതിർക്കുന്നവർക്കെല്ലാം പണി വരുന്നുണ്ടെന്ന സന്ദേശമാണെന്നും ശ്വേതാ മേനോന് എതിരായ ഈ ആരോപണം ഇലക്ഷന്‍ തന്ത്രം മാത്രമാണെന്നും മാലാ പാർവതി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മാലാ പാർവതിയുടെ പരാമർശം.
മാലാ പാർവതി പറയുന്നതിങ്ങനെ…
ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭീഷണിയാണോയെന്ന് സംശയമുണ്ട്. ശ്വേതാ മേനോന് എതിരായ ഈ ആരോപണം ഇലക്ഷന്‍ തന്ത്രം മാത്രമാണ്.
ശ്വേത മത്സരിക്കുമെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാമായിരുന്നു. ഇലക്ഷന് മുൻപ് വരുന്ന ഇത്തരം ആരോപണങ്ങൾ ജാഗ്രതയോടെ കാണണം. ഒരുപാട് ചീത്തപ്പേര് ഉള്ള സംഘടനയാണ് എഎംഎംഎ അതുപോലെ നല്ല പ്രവർത്തികളും ചെയ്യുന്നുണ്ട്.
content highlight: Maala Parvathy
















