നടി ശ്വേതാ മേനോനെതിരായ പോലീസ് കേസിൽ താരത്തിന് പിന്തുണയുമായി ഫെമിനിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത. എത്രയോ സിനിമകളിൽ എത്രയോ പുരുഷന്മാർ ഇത്തരത്തിലുള്ള രംഗങ്ങൾ അഭിനയിച്ചിട്ടുണ്ടെന്നും ശ്വേതയോടൊപ്പം അഭിനയിച്ച പുരുഷന്മാർക്കൊന്നും ഇല്ലാത്ത പ്രശ്നം ശ്വേതയ്ക്ക് മാത്രം എങ്ങനെ ഉണ്ടായെന്നും താരം ചോദിച്ചു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇത് ഉറപ്പായും ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും ആരൊക്കെയാണ് പിന്നിലെന്ന് വഴിയേ അറിയാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിചേർത്തു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകളിങ്ങനെ…..
എത്രയോ സിനിമകളിൽ എത്രയോ പുരുഷന്മാർ ഇത്തരത്തിലുള്ള രംഗങ്ങൾ അഭിനയിച്ചിട്ടുണ്ട് അത് സമൂഹത്തെ വഴിതെറ്റിക്കില്ലേ? ശ്വേതയോടൊപ്പം അഭിനയിച്ച പുരുഷന്മാർക്കൊന്നും ഇല്ലാത്ത പ്രശ്നം ശ്വേതയ്ക്ക് മാത്രം എങ്ങനെ ഉണ്ടായി.
ആ പുരുഷന്മാർക്കെതിരെയും കേസ് കൊടുക്കാൻ എന്തുകൊണ്ട് ഇയാൾക്ക് തോന്നിയില്ല? ശ്വേത ഒറ്റയ്ക്കല്ലല്ലോ സിനിമകളിൽ അഭിനയിച്ചത് അവരോടൊപ്പം അഭിനയിച്ച പുരുഷന്മാർ ഇതിൽ കുറ്റക്കാരല്ലേ.
എത്രയോ സ്ത്രീകളും എത്രയോ പുരുഷന്മാരും സിനിമകൾ അഭിനയിച്ചിട്ടുണ്ട് എത്രയോ സംവിധായകർ അത്തരത്തിലുള്ള സിനിമകൾ എടുത്തിട്ടുണ്ട്. അവർക്ക് ഒന്നുമില്ലാത്ത പ്രശ്നം ഇപ്പോൾ ശ്വേതയ്ക്കെതിരെ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അത് ഉറപ്പായും ഒരു ഗൂഢാലോചനയുടെ ഫലമാണ്.
content highlight: Actress Swetha Menon
















