ദേശീയ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും ഉടലെടുത്തുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുകേഷ്. അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുതെന്നും മുകേഷ് പറഞ്ഞു.
മുകേഷിന്റെ വാക്കുകള്‍…..
‘അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുത്. അതിന് മുന്‍പ് എന്തും പറയും. പ്രഖ്യാപിച്ച് കഴിഞ്ഞ് എന്തേലും പറഞ്ഞാല്‍ മാറ്റം ഉണ്ടാകില്ല. ജൂറിയാണ് അള്‍ട്ടിമേറ്റ്. അവാര്‍ഡ് കിട്ടിയവരെ അഭിനന്ദിക്കുകയാണ് എന്റെ ശീലം. കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് കൊടുത്തത് അംഗീകരിക്കുന്നില്ല’.
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പലവിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിദ്വേഷവും വ്യാജവിവരങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിന് എതിരെയായിരുന്നു പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായിരുന്നു കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
















