നടി ശ്വേത മേനോന് എതിരായ കേസ് തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പോലീസും റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് ശ്വേത മേനോനെതിരെയുള്ള കേസ് എടുത്തിരുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, കളിമണ്ണ്, ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ഉൾപ്പെടുത്തിയാണ് ഇത്തരത്തിലൊരു പരാതി മാര്‍ട്ടിന്‍ മേനാച്ചേരി നൽകിയിരിക്കുന്നത്.
തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി നടപടികളെന്നും രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചതെന്നും. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹർജി നൽകിയിരുന്നത്. അതേസമയം മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സമയത്ത് തന്നെ ഈ കേസ് വന്നത് കൂടുതൽ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
STORY HIGHLIGHT: shweta menon case further action stayed
















