എം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ‘കടലായി’ എന്ന ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. ധന്യ സുരേഷ് മേനോനും സൗപർണിക രാജഗോപാലും ചേർന്നെഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ജോബ് കുര്യനും സൗപർണിക രാജഗോപാലും ചേർന്നാണ്. സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രത്തിലെ ഈ ഗാനം ‘മീശ’യുടെ സാരാംശം ഉൾക്കൊള്ളുന്നതായ ഗാനമാണ്.
സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘മീശ’ യുടെ പ്രമേയം. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് നിർമ്മിച്ചിരിക്കുന്നത്.
തമിഴ് നടൻ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിന് പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.
STORY HIGHLIGHT: meesha film song released
















