തൃശ്ശൂര് കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷയാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം. രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ പിജി വിദ്യാര്‍ഥിനിയാണ് ആയിഷ. ജൂലായ് 13-നായിരുന്നു ചേലക്കര സ്വദേശിയുമായുള്ള ആയിഷയുടെ വിവാഹം.
STORY HIGHLIGHT: karate coach aysha dies
















