ബിഗ്‌ബോസ് സീസണ്‍ 7 പ്രഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യ മുതല്‍ക്കെ ഉയരുന്ന പേരാണ് രേണു സുധിയുടേത്. സോഷ്യല്‍ മീഡിയ താരവും അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയുമാണ് രേണു സുധി ബിഗ്‌ബോസില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ്‌ബോസിലെത്തിയ രേണു സുധിയെ അനുകരിച്ച് മേക്കപ്പ് ആര്‍ടിസ്റ്റും കഴിഞ്ഞ വര്‍ഷത്തെ ബിഗ്‌ബോസ് മലയാളം മല്‍സരാര്‍ത്ഥിയുമായ ജാന്‍മണി ദാസ് പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. രേണുവിന്റെ ബിഗ്‌ബോസിലേക്കുള്ള എന്‍ട്രി അനുകരിച്ച് ‘സുധിച്ചേട്ടാ ഞാന്‍ എത്തീട്ടോ’ എന്നു പറഞ്ഞുകൊണ്ടാണ് രേണുവിന്റെ വീഡിയോ.
വീഡിയോയ്ക്കു താഴെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്, ഒപ്പം രേണുവിനുള്ള പിന്തുണയും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്. ”മറ്റുള്ളവരെ കളിയാക്കുമ്പോ സ്വന്തം കാര്യം കൂടി നോക്കണേ”, എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ”നിങ്ങള്‍ക്ക് അവരെ പറയുവാന്‍ എന്താ യോഗ്യത?” എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്.
ബിഗ്‌ബോസ് മലയാളം പുതിയ സീസണെക്കുറിച്ച് ജാന്‍മണി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോക്കല്‍ ആളുകളാണ് ഇത്തവണ ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയവരെന്നും മലയാളികള്‍ ആരും ഇല്ലേ ഇവിടെ എന്നും ജാന്‍മണി ചോദിച്ചിരുന്നു.
















